കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. മറിയാമ്മ പി. കെ (81) നിര്യാതയായി. അറുനൂറ്റിമംഗലം ഇടവകയിലെ പരേതരായ പുല്ലുവട്ടം കോര – മറിയാച്ചി ദമ്പതികളുടെ മകളാണ്. പരേതരായ ചിന്നമ്മ, ഏലിക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. മാഞ്ഞൂര്‍, ചുങ്കം, കണ്ണങ്കര, തേറ്റമല, ആലുവ സെമിനാരി, നട്ടാശ്ശേരി ജനറലേറ്റ്, കിടങ്ങൂര്‍ സായൂജ്യ എന്നിവടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച (30-7-2024) രാവിലെ 9 മണിക്ക് സായൂജ്യ ചാപ്പലില്‍ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് 2.30 നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കും വി. കുര്ബാനക്കും ശേഷം 4 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.