കിടങ്ങൂര്‍: എ.സി ഏലമ്മ SVM

കൈപ്പുഴ: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി എ.സി ഏലമ്മ (83) . മൃതദേഹം ബുധനാഴ്ച ( 29-05-2024 )രാവിലെ 8.45 ന് കിടങ്ങൂര്‍ സായൂജ്യത്തില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന് 9.45 നു കൈപ്പുഴ മഠത്തില്‍ പൊതുദര്‍ശനത്തിനു വായ്ക്കുന്നതുമാണ്. സംസ്‌കാര ശുശ്രൂഷകള്‍ 2.30 ന് മഠത്തില്‍ ആരംഭിച്ച്, കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ വി. കുര്‍ബാനയ്ക്കുശേഷം നടത്തപ്പെടുന്നതുമാണ്.
ബ്രഹ്‌മമംഗലം ഇടവക ഏറംകുളത്തില്‍ വടക്കേക്കര പരേതരായ ചാക്കോ – മറിയം ദമ്പതികളുടെ മകളാണ്. പരേതരായ ഇട്ടിയവിര, മത്തായി, കുഞ്ഞുമറിയം എന്നിവര്‍ സഹോദരങ്ങളാണ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, ബി.സി.എം, ശ്രീകണ്ഠാപുരം എന്നീ ഹോസ്റ്റലുകളിലും ആര്‍പ്പുക്കര, മാറിക, കരിങ്കുന്നം, മറ്റക്കര, കാരിത്താസ്, റാന്നി, തിരുബാലനഗര്‍, കുമരകം, കൈപ്പുഴ എന്ന മഠങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

Previous Post

വിശ്വാസ പരിശീലനം: മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തി

Next Post

ഫാ ഷെറിന്‍ കുരുക്കിലേട്ടിനെ അനുമോദിച്ചു

Total
0
Share
error: Content is protected !!