ചേര്‍പ്പുങ്കല്‍: പി. ജെ. ജോണ്‍ പതിപ്ലാക്കില്‍

ചേര്‍പ്പുങ്കല്‍: കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി മുന്‍ ഹെഡ്മാസ്റ്റര്‍ പി. ജെ. ജോണ്‍ പതിപ്ലാക്കില്‍(70)  നിര്യാതനായി. സംസ്‌ക്കാരം തിങ്കള്‍ 4 മണിക്ക് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. ഇദ്ദേഹം രാജപുരം, കരിങ്കുന്നം, ഉഴവൂര്‍, കൈപ്പുഴ, ചിങ്ങവനം എന്നീ സ്‌കൂളുകളില്‍ സേവനം ചെയ്തിട്ടുണ്ട്.
31 വര്‍ഷക്കാലം കിടങ്ങൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും ബാങ്ക് വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം അതിരൂപത എപ്പാര്‍ക്കിയല്‍ അസംബ്ലി അംഗം, കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ വെളിയനാട് മഠത്തില്‍ക്കളത്തില്‍ ജാന്‍സി തോമസ് (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എല്‍.പി. എസ് അരുണാപുരം). മക്കള്‍: ജോണ്‍ ജോണ്‍സ് (ന്യൂസിലാന്റ്), ആന്‍ ജോണ്‍സ് (അസി. പ്രഫസര്‍ ബി.സി.എം കോളജ്, കോട്ടയം), ടോം ജോണ്‍സ് (ജര്‍മ്മനി), മാത്യൂസ് ജോണ്‍സ് (ന്യൂസിലാന്റ്). മരുമക്കള്‍: ജൂബില ജോസ് കിടക്കേടത്ത് കട്ടച്ചിറ (ന്യൂസിലാന്റ്), ടെന്നി തോമസ് പതീപ്പറമ്പില്‍ ഓണംതുരുത്ത് (അസി. പ്രഫസര്‍ അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജ് കാഞ്ഞിരപ്പള്ളി), അഞ്ജു തങ്കച്ചന്‍ തടത്തില്‍ പെരിക്കല്ലൂര്‍ (ജര്‍മ്മനി), ശാലു ലൂക്കോസ് വൈപ്പുമ്മേല്‍ പെരിക്കല്ലൂര്‍ (ന്യൂസ്‌ലാന്റ്). സഹോദരങ്ങള്‍: സി. അല്‍ഫോന്‍സ എസ്.വി.എം (റിട്ട. പ്രിന്‍സിപ്പല്‍ ബി.സി.എം. കോളജ് കോട്ടയം), ലീലാമ്മ ജോണ്‍ കൂട്ടുങ്കല്‍ കരിങ്കുന്നം, താരമ്മ സ്റ്റീഫന്‍ ആകശാലയില്‍ ഉഴവൂര്‍, വത്സ ജോസ് തെക്കേനീലേട്ട് കോട്ടയം, സെലിന്‍ തോമസ് വെള്ളമറ്റം കരിങ്കുന്നം, പരേതരായ മേരി അലക്‌സാണ്ടര്‍ വാരികാട്ട് ചേര്‍പ്പുങ്കല്‍, സി. ഔറേലിയ എസ്.വി.എം, മാത്തുകുട്ടി ജോണ്‍ ഊന്നുകല്‍.

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ വാര്‍ഷികം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥി

Next Post

മള്ളൂശ്ശേരിയില്‍ മദ്യവിരുദ്ധ ഞായര്‍ ആചരണം നടത്തി

Total
0
Share
error: Content is protected !!