കുട്ടികള്‍ക്കായി നോമ്പുകാല ‘ കരുതല്‍ ‘ ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ക്യാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നോമ്പുകാല ഒരുക്കധ്യാനം
‘ കരുതല്‍ ‘ നടത്തപ്പെട്ടു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വിവിധ പ്രായവിഭാഗത്തിലെ കുട്ടികള്‍ക്ക് നോമ്പുകാല ഒരുക്ക ചിന്തകള്‍ പങ്കുവെച്ചു. കാര്‍മലൈറ്റ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സും ജീസസ് യൂത്ത് യുവജനങ്ങളും പ്രത്യേകമായി കുട്ടികളെ ഒരുക്കി. കുട്ടികള്‍ക്കായുള്ള നോമ്പുകാല’ കരുതല്‍ ‘ പ്രോഗ്രാമിന് ആന്‍സി ചേലയ്ക്കല്‍, രശ്മി മുണ്ടുപാലത്തിങ്കല്‍, നിമിഷ വഞ്ചിപ്പുരയ്ക്കല്‍, നിമ്മി ഒറവക്കുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് ഒരുക്കിയ ആത്മീയതയുടെ
‘ കരുതല്‍ ‘ പ്രോഗ്രാം കുട്ടികളില്‍ ആത്മീയ ചൈതന്യം നിറച്ചു.

Previous Post

ബി.സി.എം കോളേജും ജെസിഐ കോട്ടയം സൗത്തും ഒരുക്കുന്നു ‘മാമ്പഴക്കാലം @ബിസിഎം കോളേജ്

Next Post

ആവേശമായി മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്

Total
0
Share
error: Content is protected !!