കാനഡയിലെ ന്യൂ ഫൗണ്ട്‌ലാന്‍ഡില്‍ ക്‌നാനായ അസോസിയേഷന്‍ രൂപികരിച്ചു

കാനഡയിലെ കിഴക്കന്‍ മേഖലയിലെ പ്രൊവിന്‍സായ ന്യൂ ഫൗണ്ട്‌ലാന്‍ഡില്‍ ആദ്യമായി ക്‌നാനായ അസോസിയേഷന് രൂപം കൊടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഗള്‍ഫില്‍ നിന്നും കേരളത്തില്‍നിന്നുമായി നിരവധി ക്‌നാനായ കുടുംബങ്ങളാണ് ഈ പ്രൊവിന്‍സിലേക്ക് കുടിയേറിയത്. ജൂലൈ 4 ന് ഹ്യസ്വ സന്ദര്‍ശനത്തിനായി സെന്റ്. ജോണ്‍സില്‍ എത്തിയ കാനഡയിലെ ക്‌നാനായ മിഷന്‍ ഡയറക്ടറും വികാരി ജനറാലുമായ ഫാ. പത്രോസ് ചമ്പക്കരയുടെ സാന്നിധ്യത്തില്‍ രൂപം കൊണ്ട ന്യൂ ഫൗണ്ട്‌ലാന്‍ഡ് ക്‌നാനായ കാത്തലിക്ക് സെന്റ് ജോസഫ് കൂടാരയോഗത്തിന്റെ ആദ്യം യോഗം ഓണത്തിനോടു ബന്ധിച്ച് വിപുലമായി കൂടുകയുണ്ടായി. നാട്ടില്‍ നിന്നും സന്ദര്‍ശന വിസയില്‍ എത്തിയ മാതാപിതാക്കള്‍ തിരി കൊളുത്തി ഉദ്ഘാടനം ചെയ്യുകയും ആശംസ നേരുകയും ചെയ്തു.സംഘടനയുടെ പ്രഥമ പ്രസിഡണ്ടായി ജയേഷ് ഓണശ്ശേരില്‍, ജന. സെക്രട്ടറി തോംസണ്‍ ഫിലിപ്പ്, ട്രഷറര്‍ റെനില്‍ കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോസഫ് തെക്കും കാലായില്‍, തോമസ്‌കുട്ടി തോമസ്, സോണിയ ജോബിഷ്, സ്മിത സ്റ്റീഫന്‍ എന്നിവരെ തിരഞ്ഞെടുത്തു. ന്യൂ ഫൗണ്ട്‌ലാന്റിലെ സെന്റ്. ജോണ്‍സിന് പുറമെ, കോര്‍ണര്‍ ബ്രുക്ക്, ഗ്രാന്‍ഡ് ഫോള്‍സ്, കാര്‍ബനര്‍ എന്നീ നഗരങ്ങളില്‍ ഉള്ള ക്‌നാനായക്കാരും കൂട്ടായ്മയുടെ ഭാഗമാകും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും, ഓണദ്യയും ഉണ്ടായിരിരുന്നു.

 

Previous Post

കെ.സി.ഡബ്ള്യൂ.എ രാജപുരം ഫൊറോന സംഗമവും കള്ളാര്‍ യൂണിറ്റ് ഓണാഘോഷവും നടത്തി

Next Post

മാര്‍ തോമസ് തറയിലിനു സ്വീകരണം നല്കി

Total
0
Share
error: Content is protected !!