കോട്ടയം : കിഴക്കേ നട്ടാശ്ശേരിയുടെ സമസ്ത മേഖലയിലും നിര്‍ണായക ഇടപെടലുകള്‍ നടത്തി വരുന്ന തിരുഹൃദയ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
റവ. ഡോ. മാത്യു കുരിയത്തറയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ദിവ്യബലിയും മുന്‍ വികാരി ജനറല്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ തിരുവചന സന്ദേശവും വികാരി ഫാ. മാത്തൂക്കുട്ടി കുളക്കാട്ടുകുടി പതാക ഉയര്‍ത്തലും നിര്‍വഹിച്ചു. തുടര്‍ന്ന് തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സംഘടനയുടെ പ്രസിഡന്റ് കെ ജെ ജോസഫ് കൊച്ചുപാലത്താനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ജൂബിലി ജനറല്‍ കണ്‍വീനര്‍ ജോയി മണപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ശതാബ്ദി ലോഗോയുടെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ തിരുഹൃദയ തണലില്‍ നിന്ന് തിരുക്കുടുംബത്തിലേക്ക്, കുടുംബം കമ്പോളസംസ്‌കാരത്തില്‍നിന്നും ഹൃദയസംസ്‌കാരത്തിലേക്ക് എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു. സെക്രട്ടറി ബെന്നി മാളിയേക്കമറ്റം സംഘടനയുടെ 100 വര്‍ഷത്തെ ചരിത്ര നാള്‍വഴികളിലൂടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ശതാബ്ദി കമ്മിറ്റി അംഗങ്ങളായ ജോസ് ജെ മറ്റത്തില്‍, ജയ്‌മോന്‍ ഫിലിപ്പ് ആലപ്പാട്ട്, ജയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട്, സിബി തച്ചിരിക്കാമാലില്‍, ജോബി കൊച്ചുപാലത്താനത്ത്, അലക്‌സ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. 1925ല്‍ ആരംഭിച്ച സംഘടനയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികള്‍ക്കാണ് കിഴക്കേ നട്ടാശ്ശേരിയില്‍ തുടക്കം കുറിച്ചത്.