മാറിയിടം: ചെറുപുഷ്പ മിഷന്‍ലീഗ് കിടങ്ങുര്‍ മേഖലയുടെ നേതൃത്വത്തില്‍ ദൈവാലയ സംഗീതത്തിന്റെ മദ്ധ്യസ്ഥയായ വി. സിസിലിയുടെ തിരുനാളിന്റെ ഭാഗമായി മേഖലാ തലത്തില്‍ മിഷന്‍ ആന്തമത്സരം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മേഖലാ പ്രസിഡന്റ് മെല്‍വിന്‍ ഇളപ്പാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം അതിരൂപതാ ഡയറക്ടര്‍ ഫാ.ഷെറിന്‍ കുരിക്കിലേട്ട് ഉത്ഘാടനം ചെയ്തു. മേഖലാ ഡയറക്ടര്‍ ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ ആമുഖ സന്ദേശം നല്കി. മിഷന്‍ലിഗ് നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട് ആശംസ അര്‍പ്പിച്ചു. മാറിയിടം യൂണിറ്റ് പ്രസിഡന്റ് ചിന്ന എടൂര്‍ സ്വാഗതവും മേഖലാ ഓര്‍ഗനൈസര്‍ ഷിജു മണ്ണൂകുന്നേല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. മത്സര വിജയികള്‍ക് ഫാ. ഷെറിന്‍ കുരിക്കിലേട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ കിടങ്ങൂര്‍, മാറിയിടം, ചേര്‍പ്പുങ്കല്‍ ശാഖകള്‍ 1,2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി.