ബെന്‍സന്‍വില്‍ ക്‌നാനായ ഇടവകയില്‍ മെറി ഫ്രണ്ട്‌സ്മസ് സംഘടിപ്പിച്ചു

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ഹാളില്‍
യുവജനങ്ങള്‍ക്കായ് ക്രിസ്തുമസ് കൂട്ടായ്മ സംഘടിപ്പിച്ചു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ഇടവകകളിലെ 18 നും 40 നും മദ്ധ്യേ പ്രായമായ യുവജനങ്ങളെയും യങ് കപ്പിള്‍സിനെയും ഉദ്ദേശിച്ചാണ് ‘ മെറി ഫ്രണ്ട്‌സ് ‘ കൂട്ടായ്മ സംഘടിപ്പിച്ചത്.ഡിസംബര്‍ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിപുലമാല പരിപാടികള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. ജെന്‍സന്‍ ഐക്കരപറമ്പില്‍, മെലിന്റ നെല്ലിക്കാട്ടില്‍, ഷെറില്‍ താന്നിക്കുഴിപ്പില്‍ എന്നിവര്‍ സംഗമം കോര്‍ഡിനേറ്റ് ചെയ്തു. പങ്കെടുത്തവര്‍ക്കായി പ്രത്യേകം മത്സരങ്ങളും ചര്‍ച്ചകളും സ്‌നേഹവിരുന്നും ക്രമീകരിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ഉഴവൂര്‍ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു

Next Post

Merry Friendsmas organized by knanaya Parish in Bensonville.

Total
0
Share
error: Content is protected !!