മെല്‍ബണ്‍ ക്നാനായ ഇടവകയുടെ പത്താം വാര്‍ഷികം സമാപിച്ചു

മെല്‍ബണ്‍: സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പ്രൗഡോജ്ജ്വല സമാപനം. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വി. കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, മുന്‍ വികാരി ഫാ: പ്രിന്‍സ് തൈപുരയിടത്തില്‍, കാന്‍ബറ മിഷന്‍ ചാപ്ളയിന്‍ ഫാ: ഡാലിഷ് കൊച്ചേരില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരുന്നു. വികാരി ഫാ: അഭിലാഷ് കണ്ണാമ്പടത്തിന്‍്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സെന്‍്റ് മേരിസ് ഇടവകയുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ വളര്‍ച്ചയുടെ പടവുകള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും, പത്താം വാര്‍ഷികത്തിനോടനുബന്ധിച്ചു, കഴിഞ്ഞ ഒരുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയവുമാണെന്നും പിതാവ് പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി.മെല്‍ബണ്‍ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തിലിന്‍െറ സ്നേഹ സന്ദേശം വേദിയില്‍ വായിച്ചു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ: പ്രിന്‍സ് തൈപുരയിടത്തില്‍ , കെ.സി.വൈ.എല്‍ കോട്ടയം അതിരുപതാ പ്രസിഡന്‍റ് ലിബിന്‍ ജോസ് പാറയില്‍, ഫാ: ഡാലിഷ് കൊച്ചേരില്‍ , ഫിലിപ്സ് എബ്രഹാം കുരീക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ സ്വാഗതംവും കൈക്കാരന്‍ നിഷാദ് പുലിയന്നൂര്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനമധ്യേ, ഇടവകയുടെ വളര്‍ച്ചയ്ക്കായി നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിച്ച അല്‍മായ നേതൃത്വങ്ങളെ ആദരിക്കുകയും, ഇടവകാംഗങ്ങള്‍ എഴുതിപൂര്‍ത്തീകരിച്ച, ബൈബിള്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനവും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. പത്താം വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന സ്മരണിക മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന് നല്‍കി പ്രകാശനം ചെയ്തു.
പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലില്‍, ആക്ടിങ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടില്‍, കൈക്കാരന്‍ സ്റ്റീഫന്‍ തെക്കേകവുന്നുംപാറയില്‍, മുന്‍ കൈക്കാരന്‍ ആശിഷ് സിറിയക് വയലില്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.ലാന്‍സ്മോന്‍ വരിക്കാശ്ശേരില്‍, ജോര്‍ജ് പവ്വത്തേല്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍, വര്‍ണ്ണാഭമായ കലാസന്ധ്യയും അണിയിച്ചൊരുക്കിയിരുന്നു.

Previous Post

കുമരകം: കരികണ്ണംതറ ആലീസ് ജോസഫ്

Next Post

ചാമക്കാല: കല്ലിടുക്കിയില്‍ ജോയി

Total
0
Share
error: Content is protected !!