മയാമിയില്‍ വേറിട്ട അനുഭവവുമായി വനിതാദിനം ആഘോഷിച്ചു

മിയാമി: ക്നാനായ കത്തോലിക്കരുടെ കൂട്ടായ്മയായ കെ.സി.എ.എസ്.എഫ്. ന്‍്റെ വനിതാവിഭാഗമായ കെ.സി.ഡബ്ള്യു.എഫ്. മിയാമിയുടെ ആഭിമുഖ്യത്തില്‍ ഹോളിവുഡില്‍ ഹൗളി പോട്ടൂരിന്‍്റെ ഉടമസ്ഥതയിലുള്ള പെപ്പേഴ്സ് ഇന്ത്യന്‍ യൂണിയനില്‍വെച്ച് വനി വനിതാദിന ദിനം ആഘോഷിച്ചു. മയാമി കെ.സി.ഡബ്ള്യൂ.എഫിന്‍്റെ പുതിയ ഭാരവാഹികളായ പ്രസിഡന്‍്റ് റോഷ്നി കണിയാംപറമ്പില്‍, സെക്രട്ടറി സിന്ധു തെക്കനാട്ട്, വൈസ് പ്രസിഡന്‍്റ് വിജയമ്മ മണ്ണാട്ടുപ മ്പില്‍, ജോയിന്‍്റ് സെക്രട്ടറി സംഗീത ചാരത്ത്, ട്രഷറര്‍ / കെ.സി.ഡബ്ള്യു.എഫ്.എന്‍.എ .ആര്‍ വി.പി. ഷിനു പള്ളിപ്പറമ്പില്‍, എന്നിവരുടെ നേതൃത്വം വനിതാദിനത്തിന്‍്റെ മാറ്റ് കൂട്ടി.

മയാമി യിലെ ഈ കൊച്ചു കൂട്ടായ്മയില്‍ നാല്പതില്‍പ്പരം വനിതകള്‍ സംഗമിച്ചു എന്നത് ഈ വര്‍ഷത്തെ വനിതാദിനാഘോഷ സംഗമത്തിന് ആവേശമുളവാക്കി. ശ്രീസ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്നും നടനഭൂഷണം റാങ്കോടുകൂടി പാസായ പമീല രവീന്ദ്രന്‍്റെ ഡാന്‍സ് പെര്‍ഫോമന്‍സ് ഈ വര്‍ഷത്തെ ആഘോഷത്തിന്‍്റെ മറ്റൊ രുത പ്രത്യേകതയായിരുന്നു. ഓരോ വനിതാദിനാഘോഷങ്ങളിലും നമ്മുടെ പിന്‍ഗാമികളായ സ്ത്രീശക്തികള്‍ അപരിഷ്കൃത സംസ്ക്കാരത്തെ ഇല്ലാതാക്കാന്‍ യത്നിച്ചത് ഓര്‍മ്മിക്കേണ്ടതുണ്ട്. ഒപ്പം വരും തലമുറയ്ക്ക് സ്ത്രീശാക്തീകരണത്തിന് മുതല്‍കൂട്ടായ മികച്ച നേട്ടങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ഇന്നിന്‍െറ സ്ത്രീ പ്രവര്‍ത്തനനിരതമാകേണ്ടതാണ്. സ്ത്രീകള്‍ സമൂഹത്തിന്‍്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി സമയം കണ്ടത്തെുന്നതുുപോലെ തന്നെ സ്വന്തം ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും സമയം കണ്ടത്തെണമെന്നും  പ്രസിഡന്‍്റ് റോഷ്നി കണിയാംപറമ്പില്‍ വനിതാദിന സന്ദേശത്തില്‍ പറഞ്ഞു. മയാമി വിമന്‍സ് ഫോറത്തിന് ഇന്നലകളില്‍ നേതൃത്വം നല്‍കിയ മുന്‍കാല പ്രസിഡന്‍റുമാരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ അനുമോദിക്കുകയും ചെയ്തു. വിവിധതരം മത്സരങ്ങളും, സമ്മാന ങ്ങളും, അതിരുചികരമായ ഭക്ഷണവുമൊക്കെയായി, എന്നും മനസ്സില്‍ ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ ഈ ആഘോഷവേള നല്‍കി.

എബി തെക്കനാട്ട്

Previous Post

ഭിന്നശേഷി കായികമേളയില്‍ തോമസ് സ്റ്റീഫന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം

Next Post

ബൈബിള്‍ – പുതിയനിയമം- പകര്‍ത്തിയെഴുത്ത് മത്സരത്തില്‍ കോട്ടയം അതിരൂപതയ്ക്ക് അഭിമാനകരമായ ‘ നേട്ടം

Total
0
Share
error: Content is protected !!