70 വയസിനു മുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ ആദരിച്ചു

മണ്ണൂര്‍ ഇടവക ഫ്രാന്‍സിസ്കന്‍ അല്‍മായ സഭയുടെ നേതൃത്വത്തിലും ഇടവക കൂട്ടായ്മയുടെ സഹകരണത്തിലും ഇടവകയിലെ 70 വയസിനു മുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ (കരുതല്‍ -2024 ) ആദരിച്ചു. സംഗമം ഫാ :എബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ഫാ : ആന്‍്റണി വെച്ചൂര്‍, ഫാ : സിറിയക് മറ്റത്തില്‍, ജെയിംസ് ജോണ്‍ ചിറക്കല്‍, ഷിബു ജോസഫ് കൊച്ചിക്കുന്നേല്‍, ബേബി മമ്പുഴക്കല്‍,സി.:വിമല മരിയ, ജോയി കൊന്നക്കല്‍, ഫാ : തോമസ് മാമ്പുഴക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സി.ജാനി എസ്.വി.എം മോട്ടിവേഷന്‍ ക്ളാസ്സ് നയിച്ചു. 250 പേര്‍ പങ്കെടുത്ത പരിപാടിക്ക് വികാരിയൊടൊപ്പം ഇടവകയിലെ ഫ്രാന്‍സിക്കന്‍ അല്മായ സഭാ ഭാരവാഹികള്‍, കൈക്കാരന്മാര്‍, സിസ്റ്റേഴ്സ്, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.

 

Previous Post

വിശ്വാസ പരിശീലന സ്‌കൂള്‍ പ്രഥമ അദ്ധ്യാപകരുടെ സംഗമം

Next Post

Knanaya Regional Faith Formation Teachers’ Meeting

Total
0
Share
error: Content is protected !!