മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ വെച്ച് വയനാട് മേഖല വനിതാ സ്വാശ്രയസംഘം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ മാനന്തവാടി ബ്ലോക്ക് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍ സിസിലി എസ് എല്‍ ക്ലാസ്സ് നയിച്ചു. തുടര്‍ന്നുനടന്ന പൊതുസമ്മേളനം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി.സി.കെ ഉദ്ഘാടനം ചെയ്തു.
പെരിക്കല്ലൂര്‍ സെന്റ്. തോമസ് ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ അദ്ധ്യക്ഷത വഹിച്ചു . മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. മാനന്തവാടി പാവന പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റിന്‍ഷോ കട്ടേല്‍, കെ.സി.ഡബ്ല്യു. എ പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡണ്ട് ബിന്ദു ജോണ്‍, മാനന്തവാടി സെന്റ് ജോസഫ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി. ജെസിന്‍. എസ്. ജെ. സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികള്‍ക്ക് രത്‌നവല്ലി.സി.കെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാസ്സ് പെരിക്കല്ലൂര്‍ ആനിമേറ്റര്‍ സ്റ്റെനി ബിജു നന്ദി പറഞ്ഞു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍, സ്റ്റാഫംഗങ്ങളായ ഷീജ പി പി, കുമാരി. കൃപ. എ. ജോര്‍ജ്ജ്, എന്നിവര്‍ നേതൃത്വം നല്കി. വനിതാദിനാഘോഷ പരിപാടിയില്‍ വയനാട് മേഖലയിലെ വിവിധ സ്വാശ്രയസംഘങ്ങളില്‍ നിന്നായി 200-വനിതകള്‍ പങ്കെടുത്തു.