കണ്ണൂര്‍:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കണ്ണൂര്‍ ജില്ലാ ടി. ബി സെന്ററില്‍ വച്ച് നടന്ന ക്ഷയരോഗ ദിനാചരണ ചടങ്ങില്‍ വച്ച് ക്ഷയരോഗ ബാധിതര്‍ക്ക് മരുന്നിനോടൊപ്പം അവരുടെ ആരോഗ്യം മെച്ചപ്പെടുത്തി രോഗാവസ്ഥയില്‍ നിന്ന് വിമുക്തരാവുന്നതിനാവശ്യമായ പോഷക മൂല്ല്യങ്ങള്‍ അടങ്ങിയ പ്രോട്ടീന്‍ പൗഡറുകളും, ആശുപത്രിയിലേക്ക് ആവശ്യമായ വീല്‍ചെയറും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ ജില്ലാ ടി. ബി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. രജ്‌ന ശ്രീധരന് കൈമാറി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തിവരുന്ന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്കുന്ന ‘നിക്ഷയ് മിത്ര’സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ്. എം മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കൈമാറി. ഡോ. രേഖ. കെ. ടി, ഡോ. അനില്‍ കുമാര്‍, ഡോ. അശ്വിന്‍. ജി, ഡോ. സച്ചിന്‍, ഡോ. അനൂപ് കുമാര്‍, ഡോ. ആശിഷ് ബെന്‍സ്, ഡോ. ജിധിന്‍, ഡോ. ബിജു. കെ. എം, ചാക്കോ. സി. കെ, മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ എന്നിവര്‍ പങ്കെടുത്തു.