കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കണ്ണൂര്‍ ടി. ബി സെന്ററുമായി സഹകരിച്ചുകൊണ്ട് പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ്ഹാളില്‍ വച്ച് ക്ഷയരോഗ നിര്‍മാര്‍ജ്ജന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിവരുന്ന ക്ഷയരോഗ നിര്‍മാര്‍ജ്ജന ക്യാമ്പിന്റെ ഭാഗമായിട്ടാണ് പ്രസ്തുത പ്രോഗ്രാം സംഘടിപ്പിച്ചത്. “അതെ! നമുക്ക് ക്ഷയരോഗത്തെ അവസാനിപ്പിക്കാം: പ്രതിജ്ഞാബന്ധരാകുക, നിക്ഷേപിക്കുക, ഫലങ്ങള്‍ നല്കുക” എന്ന സന്ദേശം ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ടി. ബി ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍. കെ.സി ക്ലാസ്സ് നയിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി സ്വാഗതവും, പ്രൊജക്ട് ഓഫീസര്‍ ഷാന്‍ലി തോമസ് നന്ദിയും പറഞ്ഞു. ബോധവത്ക്കരണ പരിപാടിയില്‍ 200-വനിതകള്‍ പങ്കെടുത്തു.
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണം സംഘടിപ്പിച്ച് മാസ്സ്
