കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കേരള സംസ്ഥാന വനിതാ-ശിസു വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട് കേളകം ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്സ് സെന്‍്ററില്‍ വച്ച് വനിതകള്‍ക്കുള്ള ബോധവത്ക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തങ്കമ്മ മേലേക്കുറ്റ് അദ്ധക്ഷത വഹിച്ച പ്രോഗ്രാം പഞ്ചായത്ത് പ്രസി. സി. ടി . അനീഷ് ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീതാ ഗംഗാധരന്‍, സുനിതാ രാജു, സി. ഡി. എസ് അംഗങ്ങളായ മോളി തങ്കച്ചന്‍, ഷാന്‍്റി, ബിന്ദു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ലക്ഷമിക്കുട്ടി സ്വാഗതം പറഞ്ഞു. ബോധവത്ക്കരണ പരിപാടിയില്‍ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചും, സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, ഭരണഘടന അനുവദിക്കുന്ന നിയമങ്ങളെക്കുറിച്ചും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സര്‍വ്വീസ് പ്രൊവൈഡര്‍ പദ്ധതി ലീഗല്‍ കൗണ്‍സിലര്‍ രേഖ. കെ. സി ക്ളാസ്സ് നയിച്ചു.പഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഞ്ജന. കെ നന്ദി പറഞ്ഞു. പ്രോഗ്രാമില്‍ 150- വനിതകള്‍ പങ്കെടുത്തു.