രാജപുരം കോളേജില്‍ റബ്ബര്‍ ടാപ്പിങ് പരിശീലനത്തിന് തുടക്കമായി

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡുമായി സഹകരിച്ച് രാജപുരം പയസ് ടെന്‍ത് കോളേജില്‍ റബ്ബര്‍ ടാപ്പിങ് പരിശീലനം ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ റബ്ബര്‍ ബോര്‍ഡ് കാഞ്ഞങ്ങാട് ഓഫീസ് ഡപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. കെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം രാജപുരം പയസ് ടെന്‍ത് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷിജു ജോസഫ് നിര്‍വ്വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍, രാജപുരം റബ്ബര്‍ ഉത്പാദക സംഘം പ്രസി. ഓ. ജെ. മത്തായി, രാജപുരം പയസ് ടെന്‍ത് കോളേജ് മേധാവി ഷിജു ജേക്കബ്, കാഞ്ഞങ്ങാട് റബ്ബര്‍ ബോര്‍ഡ് ഓഫീസിലെ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകരും അടങ്ങിയ 20-പേരാണ് രണ്ട് ബാച്ചുകളിലായി റബ്ബര്‍ ടാപ്പിങ് പരിശീലനം നേടുക. പരിശീലന പരിപാടിക്ക് റബ്ബര്‍ ബോര്‍ഡ് ട്രെയിനര്‍ ടി. പി. രാജേഷ് നേതൃത്വം നല്കി.

Previous Post

പെര്‍ത്ത് ക്‌നാനായ മിഷനു ഔദ്യോഗിക ആരംഭം

Next Post

കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന വയോജന ദിനാചരണം

Total
0
Share
error: Content is protected !!