അലക്‌സ് നഗറില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അലക്‌സ്‌നഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ അലക്‌സ്‌നഗര്‍ സെന്റ് ജോസഫ് പാരിഷ്ഹാളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പ് അംഗങ്ങല്‍ക്കായി വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ആഘോഷത്തില്‍ രക്ഷാധികാരി റവ. ഫാ. തോമസ് വട്ടക്കാട്ട് ഓണസന്ദേശം നല്കി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ബഹുമാനപ്പെട്ട തോമസ് അച്ചന്‍ സമ്മാനങ്ങള്‍ വിതരണം നല്കി. കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി നേതൃത്വം നല്കി. ആഘോഷപരിപാടിയില്‍ 50-വനിതകള്‍ പങ്കെടുത്തു.

Previous Post

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അധ്യാപക ദിനാഘോഷം

Next Post

ലാസിം വായ്പ പദ്ധതിയുമായി മാസ്സ്

Total
0
Share
error: Content is protected !!