കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മാസ്സ് ട്രയിനിങ് സെന്ററില്‍ വച്ച് ദേശീയ നിയമ സേവന ദിനാചരണം’ സംഘടിപ്പിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശ്രീപുരത്ത് പ്രവര്‍ത്തിക്കുന്ന നിഹാരം വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ക്കായി നടത്തിയ സെമിനാറില്‍ മാസ്സ് കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രേഖ അഭിലാഷ് ക്ലാസ്സ് നയിച്ചു. സ്ത്രീ സുരക്ഷ നിയമങ്ങളെക്കുറിച്ചും, നിയമങ്ങള്‍ മനുഷ്യന്റെ നന്മ ലക്ഷ്യം വച്ച് കൊണ്ടാവണമെന്നും, ഭരണഘടന നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പഠിക്കുവാനും, അത് പരിപാലിക്കുവാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ക്ലാസ്സില്‍ പറയുകയുണ്ടായി. പ്രോഗ്രാമിന് ധന്യ അജിത്ത് നന്ദി പറയുകയുണ്ടായി. മാസ്സ് സ്റ്റാഫംഗങ്ങള്‍ നേതൃത്വം നല്കി.