കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാ സ്വാശ്രയഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതിയുടെ മൂന്നാംഘട്ട വിതരണോദ്ഘാടനം മാലക്കല്ല് ലൂര്‍ദ്ദ് മാതാ പാരിഷ്ഹാളില്‍ വച്ച് വികാരി. റവ. ഫാ. ഡിനോ കുമ്മാനിക്കാട്ട് നിര്‍വ്വഹിച്ചു. രാജപുരം ഫൊറോനയിലെ കള്ളാര്‍, മാലക്കല്ല് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാ സ്വാശ്രയഗ്രൂപ്പ് അംഗങ്ങള്‍ക്കാണ്. വരുമാന പദ്ധതിക്കായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ നല്കുന്നത്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. റവ. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷമി ബാങ്ക് മൈക്രോക്രഡിറ്റ് ഓഫീസര്‍ അരവിന്ദാക്ഷന്‍. കെ പദ്ധതി വിശദീകരണം നടത്തി. ധനലക്ഷമി ബാങ്ക് ചീമേനി ശാഖാ മാനേജര്‍. സുനില്‍ ആശംസ അറിയിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം അറിയിച്ചു. പദ്ധതിപ്രകാരം 50-വനിതക്കായി 43-ലക്ഷം രൂപ വായ്പ അനുവദിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നേതൃത്വം നല്കി.