വനിതകള്‍ക്ക് വരുമാന പദ്ധതിക്ക് വായ്പ ഒരുക്കി മാസ്സ്

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ രാജപുരം ഫൊറോനയില്‍ പ്രവര്‍ത്തിച്ച് വരുന്ന രാജപുരം, കൊട്ടോടി, ഒടയംച്ചാല്‍, ചുള്ളിക്കര എന്നീ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാഗ്രൂപ്പ് അംഗങ്ങള്‍ക്ക് വരുമാന പദ്ധതിക്കായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വായ്പാ പദ്ധതി ഒരുക്കി. ഇതിന്റെ ഭാഗമായി ചുള്ളിക്കര സെന്റ് മേരീസ് പാരിഷ്ഹാളില്‍ വച്ച് നടത്തിയ പൊതുസമ്മേളനം മാസ്സ് സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ധനലക്ഷമി ബാങ്ക് മൈക്രോക്രഡിറ്റ് ഓഫീസര്‍ അരവിന്ദാക്ഷന്‍. കെ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷമി ബാങ്ക് ചീമേനി ശാഖാ മാനേജര്‍. സുനില്‍ ആശംസ അറിയിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം അറിയിച്ചു. പദ്ധതിപ്രകാരം 84-വനിതകള്‍ക്ക് 63-ലക്ഷം രൂപ ലിങ്കേജ് വായ്പ അനുവദിച്ചു. ആന്‍സി ജോസഫ് നേതൃത്വം നല്കി.

 

Previous Post

അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടെ മൂന്നാം ഘട്ട ലാപ്‌ടോപ്പ് വിതരണം പൂര്‍ത്തിയാക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഏലം കര്‍ഷകര്‍ക്കായുള്ള വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!