കണ്ണൂര്‍:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കിവരുന്ന വനിതാസ്വാശ്രയസംഘത്തിലെ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് ലൂര്‍ദ്മാതാ പാരിഷ് ഹാളില്‍വച്ച് വായ്പാ മേളസംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ധനലക്ഷമി ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.അബ്രാഹം ഉള്ളാടപ്പുള്ളില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ധനലക്ഷമി ബാങ്ക് ചീമേനി ശാഖാ മാനേജര്‍ സുനില്‍കുമാര്‍ ആശംസ അറിയിച്ചു. മാസ്സ് രാജപുരം മേഖലകോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നന്ദി പറഞ്ഞു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രാജപുരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയഗ്രൂപ്പ് അംഗങ്ങള്‍ക്കായി 86 ലക്ഷം രൂപ വായ്പ അനുവദിച്ചു. കള്ളാര്‍ ആനിമേറ്റര്‍ ഗ്രേസ്സിഫിലിപ്പ് നേതൃത്വം നല്കി.