മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഉഷ ഇന്റര്‍നേഷണല്‍, ചെറുകിട സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യ (SIDBI)) യുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉഷ സിലായ് സ്‌കൂളുകള്‍ SIDBI ഡപ്യൂട്ടി മാനേജര്‍. രാമകൃഷ്ണ. കെ സന്ദര്‍ശിക്കുകണ്ടായി. സിലായ് സ്‌കൂളുകളുടെ പ്രവര്‍ത്തന രീതി പഠിതാക്കളില്‍ നിന്ന് വാങ്ങിക്കുന്ന വേദനം, സ്‌കൂള്‍ നടത്തിപ്പില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സിലായി സ്‌കൂള്‍ ടീച്ചേഴ്‌സുമായി സംസാരിച്ചു. നല്ല പ്രവര്‍ത്തനം, ഗ്രാമീണ വനിതകളുടെ വരുമാനം വര്‍ദ്ധിപ്പിച്ച് ജീവിതനിലവാരം ഉയര്‍ത്താന്‍ സാധ്യമാണെന്നും, ഉഷ സിലായ് സ്‌കൂളുകള്‍ക്ക് നേതൃത്വം നല്കുന്ന മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് പറയുകയുണ്ടായി. സന്ദര്‍ശന പരിപാടിക്ക് മാസ്സ് സ്റ്റാഫ് നേതൃത്വം നല്കി.