കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണ സമിതിയോഗം സൊസൈറ്റി പ്രസി. മാര്‍. ജോസഫ് പണ്ടാരശ്ശേരിലിന്‍െറ അദ്ധ്യക്ഷതയില്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേരുകയും, സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, സൊസൈറ്റി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്കുകയും, ഭരണ സമിതിയിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുകയും ചെയ്തു. സൊസൈറ്റി ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളില്‍, കസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളുടെ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ജനോപകാരപ്രദമായ പദ്ധതിയാണെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ നേതൃത്വം നല്കി.