കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് പെരിക്കല്ലൂര്‍ ഫെറോനയിലെ പുളിഞ്ഞാല്‍, പുതുശ്ശേരി എന്നീ ഇടവകകള്‍ കേ ന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന വനിതാഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ക്രെഡിറ്റ് ലിങ്കേജ് വായ്പ ലഭ്യമാക്കി . ഇതിന്റെ ഭാഗമായി മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ നടന്ന പൊതു സമ്മേളനം ് മാനന്തവാടി സെന്റ്.ജോസഫ് പള്ളിവികാരി ഫാ.റിന്‍ഷോ കട്ടേല്‍ ഉദ്ഘാടനം ചെയ്തു . ധനലക്ഷ്മി ബാങ്ക് മാനന്തവാടി ശാഖ മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ അജു അദ്ധ്യക്ഷത വഹിച്ചു.മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം അറിയിച്ചു. ക്രെഡിറ്റ് ലിങ്കേജ് വായ്പ പദ്ധതി പ്രകാരം 16 വനിതകള്‍ക്ക് 16 ലക്ഷം രുപ വായ്പ അനുവദിച്ചു. മാസ്സ് ഓഫീസ്് സ്റ്റാഫ്മനോജ് നേതൃത്വം നല്കി.