വ്യക്തി ശുചിത്വ രോഗപ്രതിരോധ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചകൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ ചുള്ളിക്കര സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വ്യക്തിഗത ശുചിത്വ പ്രതിരോധ ഉത്പന്നങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു. ചുള്ളിക്കര സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.സജിത.എസ്.ജെ.സി സ്വാഗതം പറഞ്ഞു. മാസ്സ് രാജപുരം റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഇതിന്റെ ഭാഗമായി നടന്ന ബോധവത്ക്കരണ പരിപാടിയില്‍ ശ്രീ.അഅബ്രാഹം ഉള്ളാടപ്പുള്ളില്‍ ക്ലാസ്സ് നയിച്ചു. പദ്ധതി പ്രകാരം 65-കുട്ടികള്‍ക്ക് 195-വ്യക്തിഗത ശുചിത്വ പ്രതിരോധ ഉത്പന്നങ്ങളുടെ കിറ്റുകളാണ് വിതരണം നടത്തിയത്. പ്രോഗ്രാമില്‍ കുട്ടികള്‍, മാതാ-പിതാക്കള്‍, അധ്യാകപര്‍ പങ്കെടുത്തു.

Previous Post

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Next Post

അഞ്ജു സാജന് പി.എച്ച്.ഡിക്ക് ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ ഫുള്‍ സ്കോളര്‍ഷിപ്പ്

Total
0
Share
error: Content is protected !!