കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അലക്സ്നഗറില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാസ്വാശ്രയസംഘാംഗങ്ങളുടെ കൂടിവരവ് അലക്സ്നഗര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി. രക്ഷാധികാരി ബഹു.തോമസ് വട്ടക്കാട്ട് അച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് അലക്സ്നഗര്‍ ഇടവക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്വാശ്രയസംഘാംഗങ്ങള്‍ക്ക് വരുമാന പദ്ധതിക്കായുള്ള ലിങ്കേജ് ലോണ്‍, ഓണാഘോഷ പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും, സെപ്തംബര്‍-2ന് ഓണാഘോഷം നടത്തുവാനും, ലിങ്കേജ് ലോണ്‍ കാര്യങ്ങള്‍ മാസ്സില്‍ അറിയിക്കുവാനും തീരുമാനിച്ചു. കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി ഗ്രൂപ്പ് ലീഡേഴ്സ് നേതൃത്വം നല്കി.