കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചെറുകിട സംരംഭകത്വവികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍, കോടോംബേളൂര്‍ എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ അമ്മമാര്‍ക്കായി ആരംഭിച്ച ചെറുകിട വരുമാന പദ്ധതികളുടെ കാര്യങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തിന്നതിനായി ഡല്‍ഹി സിഡ്ബി അസി.മാനേജര്‍ ശ്രീ.നിര്‍ഭയ് പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ചുള്ളിക്കര സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂള്‍, പൂടംകല്ല് ബഡ്‌സ് സ്‌കൂള്‍, കുറ്റിക്കോല്‍, അരിപ്രോഡ്, പൂടംകല്ല്, കുറിഞ്ഞി, രാജപുരം, കള്ളാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയഗ്രൂപ്പുകളിലും സന്ദര്‍ശനം നടത്തി. സ്വാശ്രയഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ കാണുകയും, ഇവയുടെ വരും നാളുകളിലേക്കുള്ള സാധ്യതകള്‍ , വിപണി തുടങ്ങിയ കാര്യങ്ങള്‍ ഗ്രൂപ്പ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. സ്വാശ്രയഗ്രൂപ്പുകള്‍ ആരംഭിച്ചിരിക്കുന്ന സംരംഭങ്ങളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും, അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. മാസ്സ് സ്റ്റാഫംഗങ്ങളായ അബ്രാഹം ഉള്ളാടപ്പുള്ളില്‍, കൃപ.എ.ജോര്‍ജ്ജ്, അനീനമോള്‍ ഷാജി, ആന്‍സിജോസഫ്,മനോജ്.എസ്എന്നിവര്‍നേതൃത്വംനല്കി.