വനിതാ സ്വാശ്രയഗ്രൂപ്പ് ആരംഭിച്ച് മാസ്സ്

കണ്ണൂര്‍:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാനംവയല്‍യൂണിറ്റില്‍ എയ്ഞ്ചല്‍ എന്ന പേരില്‍ വനിതാസംഘം പ്രവര്‍ത്തനം ആരംിച്ചു.. പ്രസ്തുതസംഘത്തിന്റെ ഉദ്ഘാടനം സംഘം രക്ഷാധികാരി ഫാ.സില്‍ജോ ആവണികുന്നേല്‍ നിര്‍വ്വഹിച്ചു. കുടുംബങ്ങളുടെ ശാക്തീകരണത്തിനും സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ളയശസ്സ് ഉയര്‍ത്തുവാനും സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കട്ടയെന്ന് അച്ചന്‍ ആശംസിച്ചു. സ്വാശ്രയസംഘങ്ങളുടെ പ്രവര്‍ത്തനരീതി, ഭാരവാഹികളുടെ കടമകള്‍ ലഘുനിക്ഷേപ പദ്ധതി തുടങ്ങിയ കാര്യങ്ങളെകുറിച്ച് മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ വിശദീകരിച്ചു. വത്സമ്മ ജോസഫ് സ്വാഗതവും ലീന വില്യം നന്ദിയും അറിയിച്ചു. മാസ്സ് പ്രൊജക്ട് ഓഫീസര്‍ ഷാന്‍ലി തോമസ് നേതൃത്വം നല്കി.

Previous Post

കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

Next Post

ബോധവത്ക്കരണ ക്ലാസ്സ് നടത്തി

Total
0
Share
error: Content is protected !!