കളരിപ്പയറ്റ് കേരളത്തിന്‍്റെ പൈതൃകം ലോകത്തെ കാണിക്കുന്ന കലാരൂപം: മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഷ ഇന്‍്റര്‍നാഷണല്‍ കണ്ണൂര്‍ എം. ജി. എസ് കളരി സംഘവുമായി സഹകരിച്ചുകൊണ്ട് ശ്രീപുരം ഇംഗ്ളീഷ്മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് 180-ഓളം കളരിപ്പയറ്റ് കലാകാരന്മാരെ അണിനിരത്തികൊണ്ട് നടന്ന മൂന്നാമത് കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിന്‍്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.. കേരളത്തിന്‍്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ലോകത്തിന്‍്റെ വിവിധ കോണുകളില്‍ എത്തിക്കുവാനും, നമ്മുടെ പൈതൃകം അനേകരിലേക്ക് പകര്‍ന്നു കൊടുക്കാനും, അനേകമാളുകള്‍ക്ക് തങ്ങളുടെ കഴിവും, ആരോഗ്യവും സംരക്ഷിക്കുവാനും കളരിപ്പയറ്റിന് സാധിക്കുന്നുണ്ടന്ന് പിതാവ് പറഞ്ഞു. ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ അദ്ധ്യക്ഷതവഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. റവ. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം പറഞ്ഞു. ഉഷ ഇന്‍്റര്‍നാഷണല്‍ ലിമിറ്റഡ് ഡപ്യൂട്ടി മാനേജര്‍. വടിവേലന്‍ പെരുമാള്‍, കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ശശീന്ദ്രന്‍, എം. ജി. എസ് കളരിസംഘത്തിലെ ദിനേശന്‍ ഗുരുക്കള്‍, കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സദാശിവന്‍ ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്‍്റേയും തനത് കലകളെ പ്രോത്സാഹിപ്പിക്കുവാനും, സംരക്ഷിക്കുവാനും, ഈ കലകളെ ലോകത്തിന്‍്റെ മുന്‍പില്‍ ഉയര്‍ത്തികാട്ടുവാനും പരിശ്രമിക്കുന്നതിന്‍്റെ ഭാഗമായിട്ടാണ് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ കേരളത്തിന്‍്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റ് ലോകത്തിന്‍്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉഷ ഇന്‍്റര്‍നാഷണല്‍ ലക്ഷ്യമിടുന്നത്. കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പയ്യമ്പള്ളി കളരിസംഘം ഒന്നാം സ്ഥാനവും, ഹിന്ദുസ്ഥാന്‍ കളരിസംഘം ശ്രീകണ്ഠാപുരം രണ്ടാം സ്ഥാനവും, ഗുരുകൃപ കളരിസംഘം കതിരൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, ട്രോഫി , സര്‍ട്ടിഫിക്കറ്റ് എന്നിവ വടിവേലന്‍ പെരുമാള്‍, ഫാ സിബിന്‍ കൂട്ടകല്ലുങ്കല്‍ എന്നിവര്‍ വിതരണം നടത്തി., മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ നന്ദി പറഞ്ഞു. മാസ്സ് സ്റ്റാഫംഗങ്ങള്‍, എം. ജി. എസ് കളരിസംഘം ഭാരവാഹികള്‍ നേതൃത്വം നല്കി.

Previous Post

പയസ്മൗണ്ട്: ആളോത്ത് മഴുപ്പേല്‍ ഏലിയാമ്മ ജോസഫ്

Next Post

ക്നാനായ കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി മലബാര്‍ മേഖല ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി

Total
0
Share
error: Content is protected !!