ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ചുകൊണ്ട് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചകൊണ്ട് കണ്ണൂര്‍ ജില്ലയിലെ പ്രതീക്ഷാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വ്യക്തിഗത ശുചിത്വ പ്രതിരോധ ഉത്പന്നങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു. ശ്രീപുരം ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍. ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു . സി. അലക്‌സി. എസ്. ജെ. സി, അബ്രാഹം ഉള്ളാടപ്പുള്ളില്‍, ഗോപിക സുധീഷ്, കൃപ.എ.ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിപ്രകാരം 65-കുട്ടികള്‍ക്കായി 195-വ്യക്തിഗത ശുചിത്വ രോഗപ്രതിരോധ ഉത്പന്നങ്ങളുടെ കിറ്റുകളാണ് വിതരണം നടത്തിയത്. മാസ്സ് സ്റ്റാഫംഗങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് നേതൃത്വം നല്കി.

 

Previous Post

കെ.സി.സി മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം

Next Post

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Total
0
Share
error: Content is protected !!