കടുത്തുരുത്തി മേരി മാതാ പ്രൈവറ്റ് ഐ ടി ഐയില്‍ ലോക എയ്ഡ്സ് ദിനാചരണം നടത്തി

കടുത്തുരുത്തി : മേരി മാതാ പ്രൈവറ്റ് ഐ ടി ഐയില്‍ റെഡ് റിബണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ലോക എയ്ഡ്സ്ദിനാചരണത്തിന്റ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, ചിത്രരചനാമത്സരം, ക്വിസ്, മനുഷ്യ ചങ്ങല, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടത്. ദിനാചാരണ സമാപനത്തിന്റെ ഭാഗമായി നടത്തപ്പെട്ട ബോധവല്‍ക്കരണ ക്ലാസ് സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അജീഷ് കുഞ്ചിറക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത് സ്വാഗതവും, റെഡ് റിബണ്‍ ക്ലബ്ബ് സ്റ്റുഡന്റ്‌സ് കോര്‍ഡിനേറ്റര്‍, ജിഷ്ണു അനില്‍ നന്ദിയും പറഞ്ഞു.

കാരിത്താസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസര്‍,  ബിന്ദു ഫിലിപ്പ് എയ്ഡ്‌സ്ദിന സന്ദേശമായ ”ശരിയായ പാത സ്വീകരിക്കുക: എന്റെ ആരോഗ്യം, എന്റെ അവകാശം!” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണക്ലാസ് നയിച്ചു. തുടര്‍ന്ന് മനുഷ്യചങ്ങല രൂപീകരിക്കുകയും, റാലിയും, പ്രതിഞ്ജയും നടത്തുകയും, മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജോബിന്‍ ജോണ്‍സണ്‍, അദ്ധ്യപകരായ സോജന്‍ ജേക്കബ്, എഡ്വിന്‍ ജോര്‍ജ്ജ്, മിനി എ കെ, ദീപ പി ആര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

Previous Post

വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ ആസൂത്രിതം: കോട്ടയം അതിരുപത ജാഗ്രതാ സമിതി

Total
0
Share
error: Content is protected !!