മാര്‍ തോമസ് തറയില്‍ വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയ ശ്രേഷ്ഠന്‍ : മാര്‍ മാത്യു മൂലക്കാട്ട്

1975 ജൂലൈ മാസം 26-ാം തീയതി കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ കോട്ടയം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ് വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. മാര്‍ തോമസ് തറയില്‍ പിതാവിന്റെ 50-ാം ചരമവാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനുമായി പിതാവു ദീഘവീക്ഷണത്തോടെ നല്കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്നും അവയുടെ സത്ഫലങ്ങള്‍ ഇന്നും പൊതുസമൂഹം അനുഭവിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ പ്രാര്‍ത്ഥനയിലും സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അതിരൂപതയിലെ വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ അനുസ്മരണ പ്രാര്‍ത്ഥനയും മന്ത്രായും നടത്തി. മാര്‍ തറയില്‍ പിതാവിന്റെ ദേഹവിയോഗത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന അനുസ്മരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിനാചരണത്തില്‍ തുടക്കം കുറിച്ചു. അതിരൂപതയിലെ വൈദിക-സമര്‍പ്പിത-അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.

 

Previous Post

പുന്നത്തുറയില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

Next Post

കിഴക്കേ നട്ടാശ്ശേരി: നല്ലൂര്‍ ഏലിയാമ്മ

Total
0
Share
error: Content is protected !!