ലഹരി വിരുദ്ധ ദിനം ആചരിച്ചു

മാറിയിടം: മാറിയിടം സേക്രഡ് ഹാര്‍ട്ട് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ഇടവക വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ ഏന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി മതബോധന വിദ്യാര്‍ത്ഥികള്‍ റാലി നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

 

Previous Post

സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Next Post

ഡല്‍ഹിയില്‍ വിശ്വാസ പരിശീലനം ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!