മാറിയിടം: തിരുഹൃദയ ദൈവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാവര്ക്കും നല്ല ആരോഗ്യം എന്ന ലക്ഷ്യവുമായി കരുതല്‍ എന്ന പേരില്‍ സൗജന്യമായി പ്രഷറും ഷുഗറും നോക്കുവാന്‍ ആരംഭിച്ചു. എല്ലാ മാസത്തിലും ഒരു ഞായറാഴ്ച നടക്കുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കടപ്ളാമറ്റം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ബിന്‍സി സാവിയോ വടാന നിര്‍വ്വഹിച്ചു. ആരോഗ്യ കമ്മറ്റി കണ്‍വീനര്‍ ബിനോയി എടൂര്‍ സ്വഗതം ആശംസിച്ചു. ഷൈനി നെടുമ്പോക്കില്‍, ആഷ്ലി കീപ്പിലേടത്ത്, ജെറിന് വെളിയംകുളത്തേല്‍, അനിറ്റ രാമച്ചനാട്ട്, അലീന വെളിയംകുളത്തേല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.