അഗാപ്പേ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു.

മാറിയിടം: മാറിയിടം തിരുഹൃദയ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് സബര്‍മതി ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് മാസംതോറും ഭക്ഷണം വിതരണം നടത്താനുള്ള ‘അഗാപ്പേ’ പദ്ധതിക്ക് ഇടവക വികാരി റവ. ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ തുടക്കം കുറിക്കുന്നു.

ജൂബിലിയുടെ ഭാഗമായി എല്ലാ മാസവും നിശ്ചിത തീയതിയില്‍ 13 മാസത്തേക്ക് രോഗികള്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്.

ഭക്ഷണ-ചികിത്സ സഹായക്കമ്മിറ്റി കണ്‍വീനര്‍ തോമസ് ജേക്കബ് ചിറ്റാലക്കാട്ട്, കമ്മിറ്റി അംഗങ്ങളായബിനോയ് എടൂര്‍, ബേബി പകവതിക്കുന്നേല്‍,  മനീഷ് കുളഞ്ഞിയില്‍, ജോസ് പകവതിക്കുന്നേല്‍ തുടങ്ങിയവര്‍ സമീപം.

 

Previous Post

ലോക ജലദിനാഘോഷവുമായി മാസ്സ് വനിതാ സ്വാശ്രയസംഘാംഗങ്ങള്‍

Next Post

പ്ലാറ്റിനം ജൂബിലി ഗാനം പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!