ബാംഗളൂരില്‍ ദേശീയതല മാര്‍ഗ്ഗം കളി മത്സരം സമാപിച്ചു

ബംഗളൂര്‍: സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍്റെ സില്‍വര്‍ജൂബിലിയോടനുബന്ധിച്ച് മോണ്‍.ജേക്കബ് വെള്ളിയാന്‍െറ ഓര്‍മ്മക്കായി നടത്തിയ ദേശീയ മാര്‍ഗം കളി മത്സരം റവ.ഡോ. ജോയി കറുകപ്പറമ്പില്‍ ഉല്‍ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.ഷിനോജ് വെള്ളായ്ക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ഗം കളി ആശാന്‍ പത്മകുമാര്‍ , സ്വര്‍ഗ്ഗ റാണി സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സോളി എസ്.വി.എം പ്രോഗ്രാം കണ്‍വീനര്‍ സൈമണ്‍ കല്ലിടുക്കില്‍ , ജൂബിലി കണ്‍വീനര്‍ജോമി തെങ്ങനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍നിന്നുള്‍പ്പടെ നിരവധി പ്രഗത്ഭരായ ടീമുകള്‍ മാറ്റുരച്ച ദേശീയതല മത്സരത്തില്‍ സെന്‍റ് ജോസഫ് ചര്‍ച്ച് ബാബുസാഹിബ് പാളയ ബാംഗ്ളൂര്‍ ഒന്നാം സമ്മാനവും, സെന്‍റ് തോമസ് ചര്‍ച്ച് പുന്നത്തുറ രണ്ടാം സമ്മാനവും, സെന്‍റ് മേരീസ് ചര്‍ച്ച് കൂടല്ലുര്‍ മൂന്നാം സമ്മാനവും, സെന്‍റ് മേരീസ് ഫൊറോന ചര്‍ച്ച് ചുങ്കം നാലാം സമ്മാനവും, ലൂര്‍ദ് മാതാ ചര്‍ച്ച് മടബം അഞ്ചാം സമ്മാനവും കരസ്ഥമാക്കി. സമ്മാനത്തിന് അര്‍ഹരായ എല്ലാ ടീമുകള്‍ക്കും ട്രോഫിയും, ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടികള്‍ക്ക് ജൂബിലി കമ്മിറ്റി അംഗങ്ങളും,
പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി.

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ ക്രിസ്മസ് കരോളിന് തുടക്കം.

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 7 ന് പുന്നത്തുറയില്‍

Total
0
Share
error: Content is protected !!