ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഐക്യത്തിന്‍്റെ ശക്തി അനിവാര്യം- മാര്‍ മാത്യു മൂലക്കാട്ട്

മാരാമണ്‍: 129 ാം മത് മാരാമണ്‍ കണ്‍വെന്‍ഷന്‍്റെ നാലാം ദിനത്തില്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെ ക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സന്ദേശം നല്‍കി. കുരിശിനെ ഇല്ലാതാക്കാനും രക്ഷയുടെ രഹസ്യത്തെ ദുര്‍ബലമാക്കാനുമുള്ള ലോകത്തിന്‍്റെ പരിശ്രമങ്ങളെ തോല്‍പിക്കാന്‍ രക്തസാക്ഷികളുടെ കാലടിപ്പാടുകളില്‍ ചരിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഐക്യത്തിന്‍്റെ ശക്തി അനിവാര്യമാണ്.പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നു. എക്യുമെനിസത്തിനായുള്ള നമ്മുടെ സമര്‍പ്പണം ഹൃദയ പരിവര്‍ത്തനത്തിലും പ്രാര്‍ത്ഥനയിലും അസ്സ്ഥിതവും ഗതകാല സ്മരണകളുടെ അത്യാവശ്യമായ ശുദ്ധീകരണത്തിന് അനിവാര്യവുമാണ്.
സ്വന്തം സഭയെ ശരിയായി മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ വ്യത്യസ്ത രീതികളില്‍ മറ്റു സഭകളില്‍ അവ പ്രതിഫലിക്കുന്നത് കണ്ട് മനസ്സിലാക്കാന്‍ സാധിക്കു.
വ്യത്യസ്തകളെ അംഗീകരിക്കുക: നമ്മുടെതായ കാഴ്ചപ്പാടുകളില്‍ ഒറ്റപ്പെട്ടു കുടുങ്ങി നില്‍ക്കാതെ, വ്യത്യാസങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ ഒരു വിശ്വ ദര്‍ശനം പുലര്‍ത്താന്‍ പരിശ്രമിക്കുക.
പരസ്പരം മത്സരിക്കുന്ന കമ്പനികളല്ല ക്രൈസ്തവ സഭകള്‍. പ്രത്യുത പാപത്തോടുള്ള സന്ധിയില്ലാത്ത സമരത്തില്‍ സഹകാരികളാവേണ്ടവരാണ്.
യഥാര്‍ത്ഥ എക്യുമെനിക്കല്‍ ദര്‍ശനം നമ്മോട് പറയുന്നത് നമ്മുടെ മനസാക്ഷി അനുവദിക്കുന്നിടത്തോളം എല്ലാക്കാര്യങ്ങളിലും പരസ്പരം സഹകരിക്കണം എന്നാണ്.

 

Previous Post

കുമരകം : മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍

Next Post

സത്രീ-സുരക്ഷ നിയമം: സെമിനാര്‍ സംഘടിപ്പിച്ച് മാസ്സ്

Total
0
Share
error: Content is protected !!