മ്രാല: സെന്‍റ് പിറ്റര്‍ ആന്‍ഡ് പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജുബിലി തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പിതാവിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ വികാരി ഫാ. ബിജി പല്ളോന്നില്‍ അധ്യക്ഷതവഹിച്ചു. ജുബിലി കണ്‍വീനര്‍ നിമ്മിച്ചന്‍ വടക്കുംചേരി, പുന്നന്താനം പള്ളി വികാരി ഫാ. ജയിംസ് പനച്ചിക്കല്‍, ജുബിലി സെക്രട്ടറി സാബു തേനാകര എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചുള്ള ഫണ്ട് സമാഹരണത്തിന്‍െറ ഉദ്ഘാടനവും കൂടാരയോഗ പ്രസിഡന്‍റുമാര്‍ക്കുള്ള ജൂബിലി തിരി വിതരണോദ്ഘാടനവും പിതാവ് നിര്‍വഹിച്ചു. 75 പേര്‍ ചേര്‍ന്നുള്ള ജുബിലി ഗാന ആലാപനവും നടന്നു. ജൂബിലിയോടനുബന്ധിച്ച് ചുങ്കം പള്ളിയില്‍ നിന്ന് മ്രാലയിലേക്ക് ദീപശിഖ പ്രായാണം നടത്തി. ചുങ്കം പള്ളി വികാരി ഫാ. ജയ്മോന്‍ ചേന്നാകുഴി ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് ജുബിലി കണ്‍വീനര്‍ നിമ്മിച്ചന്‍ വടക്കുംചേരി, ജോ. കണ്‍വീനര്‍ ജിനു എടുര്‍, സെക്രട്ടറി സാബു തേനാകര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സാബു പുതുക്കുളം, പബ്ളിസിറ്റി കണ്‍വീനര്‍ തോമസ് കൊറ്റോത്ത്, കൈക്കാരന്‍മാരായ അനൂപ് മുല്ലപ്പള്ളില്‍, സണ്ണി പച്ചിക്കര, മദര്‍ സുപ്പീരിയര്‍ സി. ജിന്‍സി എസ്. വി.എം, വിശ്വാസ പരിശീലനം എച്ച്.എം സിന്ധു സാബു , മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.