മ്രാല പള്ളില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു. 250ഓളം വ്യക്തികള്‍ ക്യാമ്പില്‍ പങ്കെടുത്തു. മെഡിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ അലക്സ് ചാമപ്പാറയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റിയംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, കാര്‍ഡിയോളജി, ന്യൂറോളജി, എന്‍ഡോക്രൈനോളജി, ഡെര്‍മറ്റോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.