1975 ജൂലൈ മാസം 26-ാം തീയതി കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ കോട്ടയം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ 49-ാം ചരമവാര്ഷികദിനാചരണത്തോടനുബന്ധിച്ചുള്ള ശുശ്രൂഷകള്‍ കോട്ടയം ക്രിസ്തുരാജാ ക്നാനായ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്നു. ഇന്ന് (ജൂലൈ 26 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ അനുസ്മരണ പ്രാര്‍ത്ഥനയും തുടര്‍ന്നു മന്ത്രായും നടത്തും. മാര്‍ തറയില്‍ പിതാവിന്റെ ദേഹവിയോഗത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അനുസ്മരണ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടും. അതിരൂപതയിലെ വൈദിക-സമര്‍പ്പിത-അല്മായ പ്രതിനിധികള്‍ പങ്കെടുക്കും.