വനിതാസ്വാശ്രയ സംഘാംഗള്‍ക്കൊപ്പം – അതിരൂപതയിലെ വൈദിക വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമഖ്യത്തില്‍ കോട്ടയം അതിരൂപതയിലെ നാലാംവര്‍ഷ വൈദിക വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയസംഘാംഗങ്ങളുടെ ഒത്തുചേരല്‍ പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ വച്ച് നടത്തപ്പെട്ടു. ഫൊറോനവികാരി. റവ. ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ വനിതാസ്വാശ്രയഘാംഗങ്ങള്‍ക്കുവേണ്ടി ക്ലാസ്സ്, ഗെയിം, സ്‌കിറ്റ്, ഗ്രൂപ്പ്ചര്‍ച്ച എന്നിവ നടത്തി അതിരൂപതയിലെ വൈദികവിദ്യാര്‍ത്ഥികള്‍ മലബാറിലെസാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധതരത്തിലുള്ള പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുവാന്‍ സംഘടിപ്പിച്ച മലബാര്‍-ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി ട്ടാണ് വനിതാസ്വാശ്രയസംഘ ഒത്തുചേരല്‍ സംഘടിപ്പിച്ചത്.മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി.ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍, ഫാ. സിറിയക് ഓട്ടപ്പള്ളില്‍ ഫാ. ആല്‍ബിന്‍ പുത്തന്‍പറമ്പില്‍, സി.ഷെറിന്‍.എസ്.വി.എം എന്നിവര്‍ സന്നിഹിതരായിരുന്നു. ആനിമേറ്റര്‍. സ്റ്റിനി ബിജു നേതൃത്വം നല്കി.

Previous Post

എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തി മാസ്സ്

Next Post

പിറവം: ആകാശലയില്‍ മേരി മത്തായി

Total
0
Share
error: Content is protected !!