കൈപ്പുഴ: കൈപ്പുഴയില്‍ വച്ച് നടന്ന മാര്‍ മാക്കീല്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റില്‍ എ.കെ.ജെ.എം കാഞ്ഞിരപ്പള്ളി, ഇന്ഫന്്റ് ജീസസ് കാഞ്ഞിരപ്പള്ളി എന്നീ സ്കൂളുകള്‍ വിജയിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.കെ.ജെ.എം. എച്ച്.എസ്.എസ് സ്കൂളിലെ അദൈ്വത് എസ്. കെ. ഒന്നാംസ്ഥാനം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അശ്വതി രതീഷ് ഒന്നാം സ്ഥാനം നേടി. കൂടാതെ ജീവന് ബാബു, അതിഥ് എസ്. കെ, മുഹമ്മദ് റഹന് (ആണ്‍കുട്ടികള്‍) ശിവഗംഗ വി.പി.,മീനാക്ഷി രതീഷ്, അഭിരാമി എസ് (പെണ്‍കുട്ടികള്‍) എന്നിവരും പിന്നീടുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ടൂര്‍ണമെന്‍്റിന്‍്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിതുരുത്തേല്‍ എബ്രഹാം തടത്തില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്ക്കൂള് പ്രിന്‍സിപ്പാള്‍ തോമസ് മാത്യു സ്വാഗതവും സ്കൂള്‍ പി.ഇ.ടി ഡാനിഷ് പി നന്ദിയും പറഞ്ഞു. ദൈവദാസന് മാര്‍ മത്തായി മാക്കീല്‍ പിതാവിന്‍്റെ നാമകരണ നടപടികളുടെ വൈസ് ഹോസ്റ്റലേറ്ററുമായ സി. മേഴ്സലിറ്റ് എസ് വി എം സമ്മാനദാനം നിര്‍വഹിച്ചു. മാക്കീല്‍ പിതാവിന്‍്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചടങ്ങില്‍ പങ്കുവെച്ചു. 2025-26 ശതാബ്ദി വര്‍ഷത്തില്‍ ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിനോയ് കെ.എസ് . അറിയിച്ചു.