ആവേശമായി മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്

താമ്പാ (ഫ്ളോറിഡ): സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടന്ന പതിനൊന്നാമത് മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ രാത്രി പത്തുമണിയോടെയാണ് സമാപിച്ചത്. ഫ്‌ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നായി മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി 15 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

അത്യന്ത്യം വാശിയേറിയ മത്സരത്തില്‍ മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളി ചാമ്പ്യാമാരാകുകയും ഹോളിവുഡ് സിയോണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളിയുടെ എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തില്‍ കോറല്‍ സ്പ്രിങ്‌സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സീറോ മലബാര്‍ പള്ളി ഒന്നാം സ്ഥാനവും സെഫ്നിര്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി രണ്ടാം സ്ഥാനവും നേടി.

താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫാ. ജോസ് ആദോപ്പിളില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോബി പൂച്ചുകണ്ടത്തില്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ജസ്റ്റിന്‍ മറ്റത്തില്‍പറമ്പില്‍, ജെഫ്രി ചെറുതാന്നിയില്‍, ഡസ്റ്റിന്‍ മുടീകുന്നേല്‍, എബിന്‍ തടത്തില്‍, ഷോണ്‍ മാക്കീല്‍, സൈമണ്‍ പൂഴിക്കുന്നേല്‍, ജോസ്ലിന്‍ പുതുശ്ശേരില്‍, ജെറിന്‍ പഴേമ്പള്ളില്‍, സാബിന്‍ പൂവത്തിങ്കല്‍, ആല്‍ബി തെക്കേക്കുറ്റ്, ജോയ്സണ്‍ പഴേമ്പള്ളില്‍, രാജീവ് കൂട്ടുങ്കല്‍, ബേബി മാക്കീല്‍, ജോസ്മോന്‍ തത്തംകുളം, റെനി പച്ചിലമാക്കില്‍, കിഷോര്‍ വട്ടപ്പറമ്പില്‍, ജിമ്മി കളപ്പുരയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ ക്രമീകരിച്ചു. ഇടവകയിലെ മെന്‍സ് മിനിസ്ട്രിയുടെയും വിമന്‍സ് മിനിസ്ട്രിയുടെയും വൈവിധ്യമാര്‍ന്ന ഭക്ഷണശാലയും ഒരുക്കിയിരുന്നു.

കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയില്‍ ദൈവദാസനുമായി ഉയര്‍ത്തപ്പെട്ട ബിഷപ്പ് മാര്‍ മാത്യു മാക്കീലിന്റെ സ്മരണാര്‍ത്ഥമാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

സിജോയ് പറപ്പള്ളില്‍

 

Previous Post

കുട്ടികള്‍ക്കായി നോമ്പുകാല ‘ കരുതല്‍ ‘ ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Next Post

Exciting Mar Makil Basketball Tournament

Total
0
Share
error: Content is protected !!