ചിക്കാഗോ: ബെന്‍സന്‍വില്‍ സേക്രഡ്ഹാര്‍ട്ട്ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭാഗ്യസ്മരണാര്‍ഹനായ ദൈവദാസന്‍ മാര്‍. മാത്യു മാക്കീല്‍ പിതാവിന്റെ 114ാം ചരമവാര്‍ഷികം ആചരിച്ചു. ജനുവരി26 ന് ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ഇടവകദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണ ശുശ്രൂഷകള്‍ക്ക് ഇടവകവികാരിയായ ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.മാര്‍. മാക്കീല്‍ സ്ഥാപകനായ വിസിറ്റേഷന്‍ സന്യാസസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ അഭി. മാക്കീല്‍ പിതാവിന്റെ ഓര്‍മകളെ പ്രോജ്ജ്വലിപ്പിക്കുന്നതിനായി നടത്തുന്ന മല്‍സരത്തിന്റെ വിശദാംശങ്ങളും വികാരി അറിയിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO
മാര്‍ മാക്കീല്‍ അനുസ്മരണം
