ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ചിലിയിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷിയോ

വത്തിക്കാന്‍സിറ്റി: കോട്ടയം അതിരൂപാതാംഗം ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ ചിലിയിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി മാര്‍പാപ്പ നിയമിച്ചു. ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പ അവിടെ വച്ചാണ് നിയമന ഉത്തരവില്‍ ഇന്ന് (മാര്‍ച്ച് 15) ഒപ്പു വച്ചത്. അള്‍ജീരിയിലെയും ട്യൂണീഷ്യയിലെയും അപ്പസ്തോലിക് നുണ്‍ഷ്യോയായി കഴിഞ്ഞ അഞ്ചു വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മാര്‍ കുര്യന്‍ വയലുങ്കല്‍. നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ആഗസ്റ്റ് 4-നാണ് ജനിച്ചത്. 1998-ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് കാനനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് വത്തിക്കാന്‍െറ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തത്. ഗിനിയ, കൊറിയ, ഡൊമീനിക്കന്‍ റിപ്പബ്ളിക്, ബംഗ്ളാദേശ്, ഹംഗറി, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചറുകളില്‍ സേവനം ചെയ്തിട്ടുള്ള അദ്ദേഹം പിന്നീട് പാപ്പുവ ന്യു ഗിനി, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ന്യൂണ്‍ഷ്യോയായിരുന്നു.

Previous Post

തിരുവഞ്ചൂര്‍: പഴുമാലിയില്‍ ഫ്രാന്‍സിസ് പി .ജെ

Total
0
Share
error: Content is protected !!