മാര്‍ കുന്നശ്ശേരി അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി രൂപതയെ നയിച്ച ആളായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍ എം.പി, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ട്രസ്റ്റി മോന്‍സ് ജോസഫ് എം.എല്‍.എ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, ഷെവ. ജോയി ജോസഫ് കൊടിയന്തറ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

കീഴൂര്‍: തെക്കേപ്പറമ്പില്‍ ഏലിയാമ്മ കോര

Next Post

നവ്യാനുഭവമായി ന്യൂജേഴ്‌സി വിശ്വാസരാവ്

Total
0
Share
error: Content is protected !!