മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ ചരമവാര്‍ഷികം: അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തി

1914 മുതല്‍ 1951 വരെ കോട്ടയം അതിരൂപതയ്ക് നേതൃത്വം നല്‍കിയ അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ 74-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. അബ്രാഹം പറമ്പേട്ട്, ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് ഫാ. അബ്രാഹം പറമ്പേട്ട് ഒപ്പീസ് പ്രാര്‍ത്ഥനയും ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ മന്ത്രായും നടത്തി.

 

Previous Post

മാര്‍ മാക്കീല്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് സംഘടിപ്പിച്ചു

Next Post

മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്‍്റെ ചരമവാര്‍ഷിക അനുസ്മരണവും പ്ളാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തി

Total
0
Share
error: Content is protected !!