കല്ലിശ്ശേരി: മലങ്കര ഫൊറോന വിശ്വാസോത്സവം 2025 കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ വിശ്വാസ തീര്‍ത്ഥയാത്രയില്‍ മതബോധനത്തിന് ഏറെ സ്വാധീമുണ്ടെന്ന് അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍ സ്വാഗതം ആശംസിച്ചു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. സിബി കണിയാംപറമ്പില്‍ പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റു ചെയ്തു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്‌സാണ് വിശ്വാസോത്സവം നയിക്കുന്നത്. ഫാ. ജീസ് ഐക്കര, ഫാ. ജിതിന്‍ തെക്കേകരോട്ട്, സിസ്റ്റേഴ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.