മലബാര്‍ ക്നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത് ബുധനാഴ്ച

രാജപുരം: മലബാര്‍ ക്നാനായ പ്രേക്ഷിത കുടിയേറ്റത്തിന്‍്റെ 83-ാം ദിനാചരണവും പ്രൊഫ. വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും ഫെബ്രുവരി 26 ബുധനാഴ്ച രാജപുരത്ത് വെച്ച് നടത്തുന്നു. മലബാര്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്നാനായ കത്തോലിക്ക വിമെന്‍സ് അസ്സോസിയേഷന്‍, ക്നാനാ യ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാജപുരം തിരുക്കുടുംബ ദൈവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയില്‍ മലബാ റിലെ ഫൊറോന വികാരിമാരും സംഘടന ചാപ്ളിന്‍മാരും സഹകാര്‍മ്മികരായിരി ക്കും. തുടര്‍ന്ന് പ്രൊഫ. കണ്ടോത്ത് നഗറിലേക്ക് (പാരീഷ് ഹാള്‍) റാലി നടത്തും. പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് മലബാര്‍ റിജിയണ്‍ പ്രസിഡന്‍റ് ജോസ് കണിയാപറമ്പില്‍ അധ്യക്ഷനായിരിക്കും.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ.ജോസ് അരീച്ചിറ, ജനറല്‍ കണ്‍വീനര്‍ ജോസ് കണിയാപറമ്പില്‍, ജോ.കണ്‍വീനര്‍ ഒ.സി.ജയിംസ് ഒരപ്പാങ്കല്‍, സെക്രട്ടറി ഷിജു കുറാനയില്‍ പബ്ലസിറ്റി ചെയര്‍മാന്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട്, കണ്‍വീനര്‍ ജിജി കഴക്കേപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.


Previous Post

നീറിക്കാട്: പിണകൊഴത്തില്‍ മറിയാമ്മ

Next Post

ഡാളസ് ക്‌നാനായ കാത്തലിക് അസ്സോസിയേഷന്റെ ‘പൈതൃകം’ ‘2025 അവിസ്മരണീയമായി

Total
0
Share
error: Content is protected !!