ഈശോയുടെ മനുഷ്യാവതാര ജൂബിലി 2025 ന്റെ ഉദ്ഘാടനം ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ കോട്ടയം അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിസംബര്‍ മാസം 29-ാം തീയതി ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും ബഹു. വികാരിയച്ചന്മാര്‍ തിരിതെളിച്ച് ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.